
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രൂപീകരണത്തിനായി, കെ.എസ്.യു സംസ്ഥാനതലത്തിൽ നടത്തുന്ന ആശയ രൂപീകരണം ജൻ.സി കണക്ട് യാത്രയുടെ ജില്ലയിലെ പര്യടനം പൂർത്തിയായി.
കോട്ടയത്ത് ആശയകൂട്ടായ്മ നഗരസഭാധ്യക്ഷൻ എം. പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം അധ്യക്ഷത വഹിച്ചു. ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവ് ഡോ. ജോബിൻ ചാമക്കാല മുഖ്യ അതിഥി ആയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നയരൂപീകരണ ചർച്ചയ്ക്ക് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ശ്രീ അലോഷ്യസ് സേവ്യറും എൻ എസ് യു ഐ ജനറൽ സെക്രട്ടറി അനുലേഖ ബൂസയും നേതൃത്വം വഹിച്ചു. മാറുന്ന കാലഘട്ടത്തിന് അനുസൃതമായി പുതിയ തലമുറയുടെ സ്വപ്നങ്ങളെ ഏറ്റെടുക്കാൻ ഭരണകൂടവും സാമൂഹിക വ്യവസ്ഥയും സന്നദ്ധമാകണമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ അഭിപ്രായപ്പെട്ടു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജൈജി പാലക്കലോടി, കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സെബാസ്റ്റ്യൻ ജോയി, ജിത്തു എബ്രഹാം, നെസിയ മുണ്ടപ്പള്ളിയിൽ എന്നിവർ പങ്കെടുത്ത സംസാരിച്ചു.



