play-sharp-fill
‘മണ്ണ് കൊടുക്കാനുള്ളതുകാരണം” നിര്‍മാണം ആരംഭിക്കാനാകാതെ കോട്ടയം ജനറല്‍ ആശുപത്രിയുടെ പുതിയ മന്ദിര നിര്‍മാണം ഒച്ച് ഇഴയുന്ന വേഗത്തിൽ ; പല വാര്‍ഡുകളും കെട്ടിടങ്ങളും കെട്ടിടം പണിക്കായി പൊളിച്ചുനീക്കി ; തറക്കല്ലിടാൻ പോലുമാകാത്ത സ്ഥിതിയിലേയ്ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍

‘മണ്ണ് കൊടുക്കാനുള്ളതുകാരണം” നിര്‍മാണം ആരംഭിക്കാനാകാതെ കോട്ടയം ജനറല്‍ ആശുപത്രിയുടെ പുതിയ മന്ദിര നിര്‍മാണം ഒച്ച് ഇഴയുന്ന വേഗത്തിൽ ; പല വാര്‍ഡുകളും കെട്ടിടങ്ങളും കെട്ടിടം പണിക്കായി പൊളിച്ചുനീക്കി ; തറക്കല്ലിടാൻ പോലുമാകാത്ത സ്ഥിതിയിലേയ്ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍

സ്വന്തം ലേഖകൻ

കോട്ടയം: ‘മണ്ണ് കൊടുക്കാനുള്ളതുകാരണം” നിര്‍മാണം ആരംഭിക്കാനാകാത്ത അവസ്ഥയില്‍ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി. ജനറല്‍ ആശുപത്രിയില്‍ പുതിയ മന്ദിരം നിര്‍മിക്കാന്‍ 2018ലാണു നടപടികള്‍ ആരംഭിച്ചത്. കിഫ്ബിയില്‍ നിന്ന് 129. 89 കോടി ചെലവിട്ട് 10 നില മന്ദിരമാണു നിര്‍മിക്കുന്നത്. ഇന്‍കെലിനാണു നിര്‍മാണച്ചുമതല. സ്വകാര്യ കമ്ബനികള്‍ ടെന്‍ഡര്‍ എടുക്കുകയും ചെയ്തിരുന്നു.

പല വാര്‍ഡുകളും കെട്ടിടങ്ങളും കെട്ടിടം പണിക്കായി പൊളിച്ചുനീക്കി. കെട്ടിടം നിര്‍മ്മിക്കുമ്ബോള്‍ രണ്ടു നില ഭൂമിക്കടിയിലാണു നിര്‍മിക്കുക. ഇതിനായി നീക്കിയ മണ്ണാണ് ഇപ്പോള്‍ തറക്കല്ലിടാൻ പോലുമാത്ത വിധത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. കെട്ടിടത്തിനായി നീക്കിയ മണ്ണ് പരിസരത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണ് എടുത്തു ബാക്കി നീക്കാതെ പണി ആരംഭിക്കാനാവില്ല. ആലപ്പുഴയിലേകക്കു കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, അധികചെലവ് ഒഴിവാക്കാന്‍ സ്ഥലം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജില്ലയിലെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്ക് മണ്ണ് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ നെഹ്റു സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മണ്ണ് വേണമെന്നു കോട്ടയം നഗരസഭ പറഞ്ഞിരുന്നെങ്കിലും കത്തു നല്‍കാന്‍ പോലും തയാറായില്ല.

തുടര്‍ന്നു ജനുവരിയില്‍ മന്ത്രി വി.എന്‍. വാസവന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മണ്ണ് കോട്ടയം, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഉപയോഗിക്കാന്‍ ധാരണയായി. എന്നാല്‍ തുടര്‍നടപടിയുണ്ടായില്ല. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങി നടപടികള്‍ പിന്നെയും വൈകി. പിന്നീട് കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ മണ്ണ് ആവശ്യപ്പെട്ട് കത്ത് നല്‍കി. ഇതിലും നടപടി ഉണ്ടായില്ല.

പ്രഖ്യാപനപ്രകാരം ഒന്നാം ഘട്ടം 2025 ജനുവരിയില്‍ പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍, ഒന്നു തറക്കല്ലിടാന്‍ പോലുമാകാതെ പദ്ധതി ഇഴയുകയാണ്. 2,86,850 ചതുരശ്രയടിയുള്ള 10 നില മന്ദിരമാണ് നിര്‍മിക്കുന്നത്. രണ്ടു നില ഭൂമിക്കടിയിലും ബാക്കി എട്ടു നില മുകളിലുമായിരിക്കും.

35 ഒ.പി വകുപ്പുകള്‍, 391 ബെഡുകള്‍, 10 ഓപറേഷന്‍ തിയറ്ററുകള്‍, സൂപ്പര്‍ സ്പെഷാലിറ്റി ഒ.പി-ഐ.പി, സി.ടി, എം.ആര്‍.ഐ മെഷനുകള്‍, മാമോഗ്രാഫി, ഫാര്‍മസിയും ലിഫ്റ്റ് സൗകര്യങ്ങളും കെട്ടിടത്തില്‍ ഉണ്ടാകും.