
കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് ജോലി തോന്നിയത് പോലെയാണ്.
പിടിഎസായി നിയമിച്ചവർ തസ്തിക മറികടന്ന് നഴ്സിങ് അസിസ്റ്റൻ്റിൻ്റെ ജോലിയാണ് ആശുപത്രിയിൽ ചെയ്യുന്നത്.
ഇവർക്ക് ഡിഗ്രി വിദ്യാഭ്യാസം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഴ്സിങ് സുപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും നഴ്സിങ് അസിസ്റ്റൻ്റ് ജോലിയിൽ ഇവരെ തുടരാൻ അനുവദിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ജില്ലാ ആശുപത്രിയിൽ പി ടി എസ് തസ്തികയിൽ നിയമനം നടത്തിയെങ്കിലും പണിയെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ഇത് മറ്റ് ജീവനക്കാരുടെ തൊഴിൽഭാരം വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
നിയമനം കഴിഞ്ഞ് ട്രെയിനിങ് ലഭിച്ചവരാണ് നഴ്സിങ് അസിസ്റ്റന്റ് മാരായി ജോലി ചെയ്യുന്നത്. ഇവർ നിൽക്കെയാണ് യാതൊരുവിധ ട്രെയിനിങും, മുൻപരിചയവുമില്ലാത്ത പി ടി എസ് ജീവനക്കാരി വകുപ്പ് മാറി പണിയെടുക്കുന്നത്.
എന്നാൽ ഇവർ ജോലി ചെയ്യുന്ന സമയത്തെ കാര്യങ്ങളുടെ ഉത്തരവാദിത്വം ഇവർ ഏറ്റെടുക്കുന്നില്ലെന്നും മറ്റ് ജീവനക്കാർക്കിടയിൽ പരാതി ഉയരുന്നുണ്ട്. ഇതും മറ്റ് ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
സേവനം നൽകാനും
പണിയെടുക്കാനും കഴിയാത്തവർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഇഷ്ട ജോലിയിൽ കയറിപറ്റുകയാണ്. പിടിഎസായി ജോലിയിൽ കയറിയ ശേഷം കുറച്ച് നാളത്തെ സർവീസോടുകൂടി പ്രോമോഷനായി നഴ്സിങ് അസിസ്റ്റൻ്റായി തുടരാം എന്ന ആനുകൂല്യമാണ് ഇവർ ദുരുപയോഗം ചെയ്യുന്നതെന്നാണ് ജീവനക്കാരുടെ പരാതി.