ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; കോട്ടയം തലയോലപ്പറമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കസ്റ്റഡിയില്‍

Spread the love

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ ഗ്യാസ് സിലിണ്ടറിന് തീ കൊളുത്തി യുവാവിൻ്റെ പരാക്രമം. നിർത്തിയിട്ടിരുന്ന ലോറിയിലെ ഗ്യാസ് സിലിണ്ടറിനാണ് തീകൊളുത്തിയത്.

video
play-sharp-fill

ഇന്ന് പുലർച്ചെയാണ് സംഭവം. കടപ്ലാമറ്റം സ്വദേശിയായ യുവാവാണ് ലോറിക്ക് തീവെച്ചത്. ഇയാള്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. വെട്ടിക്കാട്ട് മുക്കില്‍ നിർത്തിയിട്ടിരുന്ന ലോറിക്കാണ് യുവാവ് തീവെച്ചത്. പിന്നാലെ ഒരു ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു.

മരിക്കാൻ വേണ്ടിയാണ് തീ കത്തിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group