കോട്ടയം ​ഗാന്ധിന​ഗറിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കെ എസ് ആർടിസി ബസിലും സ്കൂട്ടറിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്; കുമാരനെല്ലൂരിലുള്ള ഡോക്ടറിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഗാന്ധിനഗറിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കെഎസ്ആർടിസി ബസിലും സ്കൂട്ടറിലും ഇടിച്ച് അപകടം. സ്‌കൂട്ടർ യാത്രികനായ അയ്മനം സ്വദേശി സൂരജിന് പരിക്കേറ്റു. കുമാരനെല്ലൂരിലുള്ള ഡോക്ടറിന്റെ ഡസ്റ്റർ കാറാണ് അപകടത്തിൽപ്പെട്ടത്.

കൂത്താട്ടുകുളത്തിന് പോകുകയായിരുന്ന കെ.എസ്ആർടിസി ബസും, എതിർദിശയിലെത്തിയ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിലിടിച്ചശേഷം നിയന്ത്രണം നഷ്ടമായ കാർ, സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സൂരജിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.