video
play-sharp-fill
കോട്ടയം ഗാന്ധിനഗറിൽ നിന്നും അറവുമാടുകൾ മോഷണം പോകുന്നത് പതിവാകുന്നു ; മോഷണം പോയത് രണ്ട് ലക്ഷത്തിലധികം രൂപയുടെ അറവ് മാടുകൾ;ഇന്നലെ എസ് എച്ച് മൗണ്ടിൽ ഒൻപത് കടകളിൽ കള്ളൻ കയറി ; കോട്ടയത്തും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പര തുടർക്കഥയാവുമ്പോൾ …

സ്വന്തം ലേഖിക

കോട്ടയം: ഗാന്ധിനഗറിൽ രണ്ട് ലക്ഷത്തിലധികം രൂപ വില വരുന്ന അറവു മാടുകൾ മോഷണം പോയതായി പരാതി . ഗാന്ധി നഗറിൽ സ്ഥിതി ചെയ്യുന്ന ബേബി എന്നയാളുടെ അറവുശാലയിലുള്ള മൂന്ന് മാടുകളാണ് മോഷണം പോയത് . പുരയിടത്തിൽ കെട്ടിയിരുന്ന മാടുകളെ മതിൽ തകർത്ത് അകത്തു കയറിയാണ് മോഷ്ടാക്കൾ കടത്തികൊണ്ട് പോയത് .അറവ് മാടുകളെ റെയിൽവേ ട്രാക്കിലൂടെ
കൊണ്ട്പോയ മോഷ്ടാക്കൾ അടിച്ചിറ ക്രഷറിനു സമീപം എത്തിച്ച് ലോറിയിൽ കടത്തുകയായിരുന്നു .

സംക്രാന്തി – മെഡിക്കൽ കോളേജിനു സമീപത്തെ പുരയിടത്തിലാണ് ബേബിയുടെ അറവുശാല .ഗേറ്റ് പൂട്ടി ജീവനക്കാർ വീട്ടിലേയ്ക്ക് പോയ സമയം മോഷണ സംഘം മതിൽ തകർത്ത് അകത്ത് കയറി മാടുകളെ കടത്തുകയായിരുന്നു .
അടുത്തുള്ള പുരയിടത്തിലെ പതിനാലോളം അറവുമാടുകളുടെ സുരക്ഷയ്ക്കായി ക്യാമറ സ്ഥാപിച്ചിരുന്നതിനാൽ ഇവിടെ നിന്നും മാടുകൾ മോഷണം പോയിട്ടില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ കോട്ടയം എസ്.എച്ച് മൗണ്ടിലെ ഒൻപത് കടകളിൽ മോഷണം നടന്നതിന് പിന്നാലെയാണ് ഗാന്ധിനഗറിൽ നിന്നും അറവ് മാടുകൾ മോഷണം പോയത് . ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .