
കോട്ടയം ഗാന്ധിനഗറിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് കൊല്ലം സ്വദേശിയായ യുവാവ്
സ്വന്തം ലേഖകൻ
ഗാന്ധിനഗർ : യുവതിയെ അവരുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടു കൂടി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ യുവതിയുടെ പിതാവിനെയും ഇയാൾ ആക്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം നെടുമ്പന പഴങ്ങാലം ഭാഗത്ത് ധനുജ ഭവൻ വീട്ടിൽ പ്രവീൺകുമാർ (37) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് യുവതിയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ ജയൻ പി.സി, സി.പി.ഓ മാരായ ഹരിപ്രസാദ്, അഭിലാഷ്, രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.