നാലഞ്ച് കൗൺസിലർമാരെ കൂട്ടുപിടിച്ച് സ്വകാര്യ പരസ്യ കമ്പനിയുമായി ചേർന്ന് വ്യാജ എഗ്രിമെൻറ് ഉണ്ടാക്കി നാടുനീളെ പരസ്യബോർഡുകൾ സ്ഥാപിച്ച് കോട്ടയം നഗരസഭാ സെക്രട്ടറിയുടെ പണം തട്ടൽ ; വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവും പിഡബ്ല്യുഡി നിർദ്ദേശവും മറികടന്ന് നഗരസഭാ സെക്രട്ടറിയും സ്വകാര്യ പരസ്യ കമ്പനിയും ചേർന്ന് ഉണ്ടാക്കിയ വ്യാജ എഗ്രിമെൻറ് കോട്ടയം നഗരസഭാ കൗൺസിൽ റദ്ദാക്കി; കോട്ടയം നഗരസഭയിൽ അഴിമതിക്കാർ മാത്രമല്ല നട്ടെല്ലുള്ള കൗൺസിലർമാരും ഉണ്ടെന്ന് തെളിഞ്ഞു !ഹൈക്കോടതിയിൽ അടക്കം നിയമ പോരാട്ടം നടത്തി തേർഡ് ഐ ന്യൂസ് നേടിയത് മിന്നും വിജയം

Spread the love

കോട്ടയം: ശാസ്ത്രി റോഡിലെ വഴിവിളക്ക് തൂണുകളിൽ അനധികൃതമായി പരസ്യം സ്ഥാപിക്കൽ നടന്നത് നഗരസഭാ ചെയർപേഴ്സണും കൗൺസിലും അറിയാതെയാണ്.

വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന 2018ലെ ഹൈക്കോടതി ഉത്തരവും, ശാസ്ത്രീ റോഡിൽ സ്ഥാപിക്കുന്ന വഴിവളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാക്കരുതെന്ന പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുമായുള്ള എഗ്രിമെന്റിനെയും മറികടന്നാണ് സ്വകാര്യ പരസ്യ കമ്പനിക്ക് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ നഗരസഭാ സെക്രട്ടറി അനുവാദം നൽകിയത്.

നാലഞ്ച് കൗൺസിലർമാരെ കൂട്ടുപിടിച്ച് സ്വകാര്യ പരസ്യ കമ്പനിയുമായി ചേർന്ന് വ്യാജ എഗ്രിമെൻറ് ഉണ്ടാക്കി നാടുനീളെ പരസ്യബോർഡുകൾ സ്ഥാപിച്ച് പണം തട്ടുകയായിരുന്നു ഗൂഢ സംഘത്തിൻറെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ എഗ്രിമെൻറ് സഹിതം തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെ അപകടം മണത്ത ഗൂഢ സംഘത്തിൻ്റെ നിർദ്ദേശപ്രകാരം രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായി 54 പരസ്യ ബോർഡുകളാണ് ശാസ്തീ റോഡിലെ വഴിവിളക്ക് തൂണുകളിൽ സ്ഥാപിച്ചത്. ഇതേതുടർന്ന് തിങ്കളാഴ്ച രാവിലെ തേർഡ് ഐ ന്യൂസ് നഗരസഭാ കൗൺസിലിനും, പിഡബ്ല്യുഡിക്കും വിജിലൻസിനും പരാതി നൽകി.

തുടർന്ന് ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഹൈക്കോടതി വിധിയും പിഡബ്ല്യുഡിയുടെ നിർദ്ദേശവും മറികടന്ന് വ്യാജ എഗ്രിമെൻറ് ഉണ്ടാക്കി സ്വകാര്യ കമ്പനിക്ക് വഴിവിളക്ക് തൂണുകളിൽ
പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുവാദം നൽകികൊണ്ടുള്ള വ്യാജ എഗ്രിമെൻറ് കൗൺസിൽ യോഗം റദ്ദാക്കി. പിഡബ്ല്യുഡിയുമായുള്ള എഗ്രിമെൻ്റിന് ഉള്ളിൽ നിന്നുകൊണ്ടുള്ള പുതിയ കരാർ ഉണ്ടാക്കുവാനും കൗൺസിൽ യോഗം തീരുമാനിച്ചു. ഇതോടെ ശാസ്ത്രീ റോഡിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ പരസ്യ ബോർഡുകളും നീക്കം ചെയ്യേണ്ടിവരും.

സ്വകാര്യ പരസ്യ കമ്പനിയുടെ വീതം പറ്റുന്ന ചില കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പരസ്യ ബോർഡ് സ്ഥാപിക്കണമെന്ന് വാദിച്ചെങ്കിലും ചെയർപേഴ്സൺ അടക്കം ഭൂരിപക്ഷം കൗൺസിലർമാരും ഇതിനെ തള്ളുകയായിരുന്നു. നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്ന അനധികൃത ഇടപാടിന് വേണ്ടി സ്വകാര്യ പരസ്യ കമ്പനിക്കായി വാദിച്ച കൗൺസിലർമാരുടെ പേര് വിവരങ്ങൾ ഉടൻ പുറത്തു വിടുന്നതാണ്.

ശാസ്ത്രി റോഡിലെ വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന് നഗരസഭാ സെക്രട്ടറിയും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറും തമ്മിലുള്ള കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് മറികടന്ന് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതോടെയാണ് അനധികൃത ഇടപാടിനെതിരേ തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതോടെ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ശാസ്ത്രീ റോഡിലെ വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന് നഗരസഭയ്ക്ക് രേഖാമൂലം കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനെയും മറികടന്നാണ് അനധികൃത ഏർപ്പാട് സെക്രട്ടറി നടത്തിയത്.