play-sharp-fill
മീൻ അല്ല ഇവിടെയുള്ളത് പാമ്പും,​ പഴുതാരയും,കോട്ടയത്തെ ആധുനിക മത്സ്യ മാർക്കറ്റ് കാടുമൂടി…

മീൻ അല്ല ഇവിടെയുള്ളത് പാമ്പും,​ പഴുതാരയും,കോട്ടയത്തെ ആധുനിക മത്സ്യ മാർക്കറ്റ് കാടുമൂടി…

ഒരാൾപ്പൊക്കത്തിൽ കാട് വളർന്നു,​ ഒപ്പം നിറയെ ഇഴജന്തുക്കളും.കോടികൾ ചിലവഴിച്ച് കോട്ടയം നഗരസഭ നിർമിച്ച ആധുനിക മൽസ്യമാർക്കറ്റിനാണ് ഈ ദുർഗതി.ജില്ലയിലെ മറ്റ് പട്ടണങ്ങളായ ഏറ്റുമാനൂരും ചങ്ങനാശേരിയിലും ഇത്തരത്തിലുള്ള ആധുനിക മൽസ്യമാർക്കറ്റുകൾ പ്രവർത്തിക്കുമ്പോഴാണ് ജില്ലയിലെ ഏറ്റവും പ്രധാന പട്ടണത്തിലെ മൽസ്യമാർക്കറ്റിന്റെ ഈ ദുർഗതി.

2015ലാണ് ഫിഷറീസ് വകുപ്പ് ഒന്നരകോടി രൂപ മുടക്കി കോട്ടയം നഗരത്തിൽ അത്യാധുനിക മൽസ്യമാർക്കറ്റ് നിർമിച്ചത്.2020 ൽ ഉദ്‌ഘാടനം ചെയ്ത ഉണക്കമീൻ വിപണന കേന്ദ്രവും,പച്ചമീൻ വിപണന കേന്ദ്രവുമാണ് അടഞ്ഞുകിടക്കുന്നത്.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്‌ഘാടനം ചെയ്ത മാർക്കറ്റ് ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്.അത്യാധുനിക മാർക്കറ്റ് ഉണ്ടെങ്കിലും നഗരത്തിലെ വഴിയരികിലാണ് ഇപ്പോൾ മീൻ വിൽപ്പന തകൃതിയായി നടക്കുന്നത്.ഒന്നരകോടി മുടക്കി കെട്ടിടം പണിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഇവിടെ വൈദ്യുതി,വെള്ളം കണക്ഷനുകൾ ലഭിച്ചിട്ടില്ല.ഇതിനായി അനുമതി നൽകേണ്ടത് നഗരസഭ ആണെന്നിരിക്കെ,നഗരസഭയുടെ അനാസ്ഥയാണ് കോടികൾ മുടക്കി നിർമിച്ച മാർക്കറ്റ് നാശത്തിന്റെ വക്കിലാക്കാനുള്ള കാരണമെന്നാണ് ആക്ഷേപം.