
കോട്ടയം നഗരമധ്യത്തിൽ ബോട്ട്ജെട്ടി റോഡിന് സമീപം തീപിടുത്തം; തീപിടിത്തമുണ്ടായത് വാഹനം പൊളിച്ച് വിൽക്കുന്നവർ അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യത്തിന്
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ബോട്ട്ജെട്ടി റോഡിൽ തീപിടുത്തം. പഴയ വാഹനങ്ങൾ പൊളിച്ചു വില്ക്കുന്ന വ്യാപാരികൾ വാഹനങ്ങളുടെ വേസ്റ്റും ഓയിലും പ്ലാസ്റ്റിക്കും അലക്ഷ്യമായി കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 1.30ഓടെയാണ് തീപിടുത്തമുണ്ടായത്.
വാഹനങ്ങൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന ഓയിലും, ഗ്രീസും അഗ്നിബാധയ്ക്ക് സാധ്യതയുള്ള വേസ്റ്റുകളും അലക്ഷ്യമായാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ട് ജെട്ടി റോഡിന്റെ ഇരുവശങ്ങളിലും പൊളിച്ചതും പൊളിക്കാനുള്ളതുമായ വാഹനങ്ങളും കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഗതാഗത തടസ്സമുണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു.
തിരക്കേറിയ റോഡിലെ അഗ്നിബാധ നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. വിവരമറിഞ്ഞതിനെത്തുടർന്ന് കോട്ടയം ഫയർഫോഴ്സ് ഓഫിസർ അനൂപും സംഘവും സ്ഥലത്തെത്തി തീയണച്ചു.
Third Eye News Live
0