പാലാ ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം; കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാലാ ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. ഭരണങ്ങാനം മഠത്തിനോട് ചേർന്ന് ഫെഡറൽ ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിൽ ഫോട്ടോ ഫ്രേം ചെയ്തു നൽകുന്ന വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്.

കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു. അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിൽ നിന്നും ഉടനെ തന്നെ മൂന്ന് യൂണിറ്റുകൾ എത്തി തീയണച്ചു. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.