വൈക്കം തലയോലപ്പറമ്പിൽ   ബാർബർ ഷോപ്പ് ഉടമയുടെ സ്കൂട്ടറുകൾക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു; ഒരാൾ കസ്റ്റഡിയിൽ ; സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വൈക്കം തലയോലപ്പറമ്പിൽ ബാർബർ ഷോപ്പ് ഉടമയുടെ സ്കൂട്ടറുകൾക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു; ഒരാൾ കസ്റ്റഡിയിൽ ; സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ബാർബർ ഷോപ്പ് ഉടമയുടെ സ്കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന സ്കൂട്ടറുകൾക്കാണ് തീയിട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈക്കം വരിക്കാംകുന്ന് കവലയിൽ ബാർബർ ഷോപ്പ് നടത്തുന്ന പടിഞ്ഞാറെ കാലായിൽ ശെൽവരാജിന്റെ വീട്ടുമുറ്റത്തിരുന്ന രണ്ട് സ്ക്കൂട്ടറുകളാണ് കത്തി നശിച്ചത്. പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് വാഹനങ്ങൾ കത്തിച്ചതെന്നാണ് നിഗമനം.അപകട സമയത്ത് ശെൽവരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടുത്തത്തിലുണ്ടായ ശക്തമായ ചൂടിനെ തുടർന്ന് പാചക വാതക സിലിണ്ടറിന്റെ മീതെയുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിപ്പോയെങ്കിലും തീ പടർന്നില്ല. സ്കൂട്ടറിലുണ്ടായിരുന്ന വീടിന്റെ ആധാരവും, ബാങ്ക് പാസ്ബുക്കും ഉൾപ്പെടെ രേഖകളെല്ലാം തീപിടുത്തത്തില്‍ കത്തിനശിച്ചു. 
വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.

കൊല്ലം സ്വദേശിയും വരിക്കാംകുന്നിൽ താമസിച്ച് കൂലിപ്പണികൾ ചെയ്യുന്ന ഒരാൾ ശെൽവരാജുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഇയാളാവാം വീട്ടിലെത്തി സ്കൂട്ടറുകൾ കത്തിച്ചതെന്നാണ് നിഗമനം .
ആരോപണ വിധേയനായ ഇയാളെ തലയോലപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.