
കോട്ടയം നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിലെ കാട് പിടിച്ചു കിടന്ന സ്ഥലത്തെ പുല്ലിന് തീപിടിച്ചു; ജനങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
കോട്ടയം: . കോട്ടയം നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിലെ പാർക്ക്‌ലൈൻ റോഡിലെ പഴയ വണ്ടിപെട്ടയ്ക്ക് സമീപം തീപിടുത്തം.
കാട് പിടിച്ചു ,കിടന്ന സ്ഥലത്തെ പുല്ലിനാണ് തീപിടിച്ചത്. നിരവധി വീടുകളും, കടകളും സ്ഥിതി ചെയ്യുന്ന ഇവിടെ സംഭവസമയത്ത് റോഡരികിൽ വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. കൃത്യസമയത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവാക്കാൻ ആയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടടുത്ത് പ്രവർത്തിക്കുന്ന അലോയിസ് ഗ്രാഫിക്‌സ് പ്രസിലെ ജീവനക്കാരുടെയും, മറ്റ് തൊഴിലാളികളുടെയും അവസരോചിതമായ ഇടപെടൽ മൂലം തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാനായി
ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീ പൂർണമായും അണച്ചത്.
Third Eye News Live
0