സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്ന് ബധിരൻ ചമഞ്ഞ് 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിലെ പ്രതി പിടിയിൽ
തമിഴ്‌നാട് ശങ്കരമംഗലം സ്വദേശി പളനി മുരുനാണ് പിടിയിലായത്.
കോട്ടയം വെസ്റ്റ് പൊലീസ്സൈബർ മികവുകളോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്..

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബധിരനാണെന്ന് പറഞ്ഞ് സഹായം ചോദിച്ചെത്തിയാണ് നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ എത്തി ഉടമ മേശപ്പുറത്ത് വച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്ത് ഓടിയത്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന സൂചനയിൽ ചോദ്യം ചെയ്യൽ അടക്കം പുരോഗമിക്കുകയാണ്.
സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാർ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.