
സ്വന്തം ലേഖകൻ
കോട്ടയം:നട്ടാശ്ശരി പുത്തേട്ട് അനധികൃത പണമിടപാട് നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.
പുത്തേട്ട സ്വദേശി പ്യാരിലാൽ എന്നയാളുടെ വീട്ടിൽ പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയിൽ വീട്ടിൽ നിന്നും പണയത്തിന് എടുത്ത നാലു കാറുകളും, രണ്ടു ബൈക്കുകളും പിടിച്ചെടുത്തു. പലിശയ്ക്കു പണം നൽകുന്നതിനായി കൈവശപ്പെടുത്തിയ രേഖകളും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തു.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശാനുസരണം ഗാന്ധിനഗർ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. എസ് ഐ വിദ്യ,
എസ് ഐ മാർട്ടിൻ, എ എസ് ഐ പദ്മകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.