കാൻ, വെനീസ്‌ അടക്കം വിവിധ മേളകളിൽ തിളങ്ങിയ ചിത്രങ്ങൾക്കൊപ്പം കോട്ടയത്തിന്റെ സിനിമാ പൈതൃകം രേഖപ്പെടുത്തുന്ന എഴ്‌ ചിത്രങ്ങളും! ചലച്ചിത്ര മേളയിൽ പ്രദർശനത്തിന് എത്തുന്നത് 35 ഓളം സിനിമകൾ ; സിനിമാപ്രേമികൾ കാത്തിരുന്ന ലോകസിനിമകൾ ഇനി കോട്ടയത്തും ; കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള സിഗ്‌നേച്ചർ ഫിലിം ദേശീയ അവാർഡ്‌ ജേതാവ്‌ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു

Spread the love

കോട്ടയം :  ലോകസിനിമകൾ വിരുന്നെത്തുന്ന ‘കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’ യ്‌ക്ക്‌ നാളെ മുതൽ കോട്ടയം അനശ്വര തീയറ്ററിൽ തുടക്കം.

video
play-sharp-fill

ഫെബ്രുവരി 20 മുതൽ 26 വരെ സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ്‌ മേള സംഘടിപ്പിക്കുന്നത്.

കാൻ, വെനീസ്‌ അടക്കം വിവിധ മേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞ്‌ നിൽക്കുന്ന മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കോട്ടയത്തിന്റെ സിനിമാ പൈതൃകം രേഖപ്പെടുത്തുന്ന എഴ്‌ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളി വൈകിട്ട്‌ 4.45ന്‌ അനശ്വര തീയറ്ററിൽ മന്ത്രി വി എൻ വാസവൻ മേളയ്‌ക്ക്‌ തിരിതെളിക്കും. സംവിധായകൻ എം പി സുകുമാരൻ നായർ മുഖ്യാതിഥിയാവും. നഗരസഭാ ചെയർമാൻ എം പി സന്തോഷ്‌ കുമാർ അധ്യക്ഷനാകും. പ്രസിഡന്റ്‌ സംവിധായകൻ ജയരാജ്‌ മുഖ്യപ്രഭാഷണം നടത്തും. മാക്‌ട ചെയർമാൻ ജോഷി മാത്യു, യൂണിയൻ ബാങ്ക്‌ റീജിയണൽ ഹെഡ്‌ എ സെന്തിൽ രാജ്‌ എന്നിവർ പങ്കെടുക്കും.

എൻഎഫ്‌ഡിസി പാക്കേജ്‌ രാവിലെ 9.30ന്‌ എഴുത്തുകാരൻ എസ്‌ ഹരീഷ്‌ റാത്തി ചിത്രം നാൾ 2 ആണ്‌ ഉദ്‌ഘാടന എൻഎഫ്‌ഡിസി ചിത്രം. പകൽ 2.30ന്‌ കോട്ടയം സിനിമാ പൈതൃക വിഭാഗത്തിൽ എബ്ബ്‌(ഇബിബി) ആണ്‌ ഉദ്‌ഘാടന ചിത്രം. ഇതിന്റെ സംവിധായകൻ ജിയോ ബേബി ഉദ്‌ഘാടനം ചെയ്യും.

സിറാത്‌ ആദ്യ ചിത്രം

78 -ാമത് കാൻ ഫെസ്റ്റിവലിൽ ജൂറി പ്രൈസ് നേടിയ സിറാത് ആണ് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. നരകത്തിനും സ്വർഗത്തിനു മിടയിലെ നൂൽപ്പാലത്തെ വിശേഷിപ്പിക്കുന്നതാണ് സിറാത്. കാണാതായ മകളെ തേടി ഒരച്ചനും സഹോദരനും നടത്തുന്ന മരുഭൂയാത്രയിലൂടെ അലയുന്നതും ആഭ്യന്തര കലാപത്തിന്റെ നരകത്തിയാളുന്ന മൊറോക്കോയെ വരച്ചുകാണിക്കുന്ന ചിത്രമാണ് ‘ഒളിവർ ലാക്സെ’ സംവിധാനം ചെയ്ത സിറാത്.

രാജ്യാന്തര ചലചിത്രമേള സിഗ്‌നേച്ചർ ഫിലിം

കോട്ടയം രാജ്യാന്തര ഫിലിം ഫെസ്‌റ്റുവലിന്റെ സിഗ്‌നേച്ചർ ഫിലിം ദേശീയ അവാർഡ്‌ ജേതാവ്‌ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.

സെക്രട്ടറി പ്രദീപ്‌ നായർ,‍ ട്രഷറർ സജി കോട്ടയം, സിഗ്‌നേച്ചർ ഫിലിമിന്‌ സംഗീത സംവിധാനം നിർവഹിച്ച ജയദേവൻ, സംഘാടക സമിതി അംഗങ്ങളായ കെ എസ്‌ അനൂപ്‌, ദേവപ്രയാഗ്‌ എന്നിവർ പങ്കെടുത്തു.

ഇന്നത്തെ സിനിമ :

9.30 – നാൾ–2 (മറാത്തി), 12.00 – ഉള്ളൊഴുക്ക് (മലയാളം), 2.30 – ഇബിബി (മലയാളം), 6.00 – സിററ്റ് (സ്‌പാനിഷ് – ഉദ്‌ഘാടന ചിത്രം), 8.30 – കിസിങ് ബഗ് (സ്‌പാനിഷ്).