
അക്ഷരനഗരിയിൽ സിനിമ പൂരം വിരിയിച്ച കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യ്ക്ക് നാളെ (18/ 03/2025) കൊടിയിറങ്ങും
കോട്ടയം : അക്ഷരനഗരിയിൽ സിനിമ പൂരം വിരിയിച്ച “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യ്ക്ക് ചൊവ്വാഴ്‌ച കൊടിയിറങ്ങും. അനശ്വര തിയറ്ററി ൽ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫി ലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ചലചിത്രമേള നടന്നത്. 29 -ാമത് ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യ ൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
ഐഎഫ്‌എഫ്‌കെ അടക്കം അഞ്ച് അവാർഡുകൾ നേടിയ “ഫെമിനിച്ചി ഫാത്തിമ’ ആണ് സമാപന ചിത്രം. അഞ്ച് ഓസ്‌കാർ അവാർഡുകളിൽ തിള ങ്ങിയ നേടിയ “അനോറ’യായിരുന്നു ഉദ്‌ഘാടന ചിത്രം. കോളേജ് വിദ്യാർഥികൾ ചെയ്‌ത ചിത്രങ്ങളും പ്രദർശനത്തിന് എത്തിയത് യുവാക്കളുടെ ഇടയിൽ പുതിയ സിനിമാ അനുഭവമായി മാറി. സിനിമ എന്താണ് അതിന്റെ സാങ്കേതികത്വം എങ്ങനെ അണിയറ പ്രവർത്തനം എങ്ങനെ എന്നത് അറിയാനും സാധിക്കുന്ന തരത്തിലാണ് ചലചിത്ര മേള നടന്നത്. സംവിധായകൻ ജയരാ ജാണ് ഫെസ്‌റ്റുവൽ ചെയർമാൻ. പ്രദീപ് നായർ ജനറൽ, കോ കോർഡിനേറ്റർ സജി കോട്ടയം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തിച്ചത്.
വയലൻസും ലഹരിയും സിനിമകളോ മാധ്യമങ്ങളോ പ്രോത്‌സാഹിപ്പിക്കുന്നില്ല
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയലൻസും ലഹരിയും സിനിമകളോ മാധ്യമങ്ങളോ പ്രോത്‌സാ ഹിപ്പിക്കുന്നില്ലെന്ന് “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യുടെ ഭാഗമായി നടന്ന “വയലൻസും ലഹരിയും സിനിമയിലും ജീവിത ത്തിലും’ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ അംഗ ങ്ങൾ അഭിപ്രായപ്പെട്ടു. എന്നാൽ വലയൻസിനെ ആസ്വദിക്കുന്ന സിനിമകളും ഇപ്പോൾ ഇറങ്ങുന്നുണ്ട്. എന്താണ് മാർക്കറ്റ് ചെയ്യാ ൻ പറ്റുന്നത് അത് സിനിമയായി മാറിയിരുക്കുന്ന അവസ്ഥയു മുണ്ട്. അതിനായി പഠനങ്ങൾ തന്നെ നടക്കുന്നത്. അതിന്റെ നല്ല വശങ്ങൾ സ്വംശീകരിക്കാൻ സമൂഹം തയ്യാറാകണമെന്നും അഭി പ്രായം ഉയർന്നു.
സമൂഹത്തെ മാറ്റാൻ സാധിക്കുന്ന ഒന്നാണ് സിനിമ. ബന്ധങ്ങ ളാണ് ലഹരി ആവേണ്ടത്. സിനിമ കുട്ടികളെ ഏറെ സ്വാധീനി ക്കുന്ന ഒന്നാണ്. അതിനാൽ തന്നെ സിനിമികൾ പോസറ്റീവായി മാ റാൻ സാധിക്കണമെന്നും അംഗങ്ങൾ അഭിപ്രായം പറഞ്ഞു. മാധ്യമപ്രവർത്തകൻ നിയാസ് കരിം മോഡറേറ്ററായി. ഛായാഗ്രാ ഹകനും, സംവിധായകനുമായ സണ്ണി ജോസഫ്, മന:ശാസ്ത്ര വിദ്ഗദ്ധൻ ഡോ.വർഗ്ഗീസ് പുന്നുസ്, സിഡ്നി മോണ്ടിസോറി സ്‌കൂൾ മാനേജിംങ് ഡയറക്‌ടർ ജെ ജോസഫ്, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എ ജെ തോമസ്, പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, മാധ്യമപ്രവർത്തക ലക്ഷ്മി പാർവതി എന്നിവർ പങ്കെടുത്തു.
നാളെത്തെ സിനിമ : 9.30ന് സ്വാഹ, 12ന് ഷീപ്പ് ബാൻ, 2.30 ബോഡി, 6ന് അപ്പുറം, 8.30ന് ഫെമിനിച്ചി ഫാത്തിമ(സമാപന സിനിമ)