കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള; മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം ഇന്ന് വൈകിട്ട് മൂന്നിന് അനശ്വര തിയറ്ററില്‍ പ്രദര്‍‍ശിപ്പിക്കും; ഇന്നത്തെ പരിപാടികൾ അറിയാം…

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പുരസ്കാരം നേടിയ നന്‍പകല്‍ നേരത്ത് മയക്കം ഇന്ന് വൈകിട്ട് മൂന്നിന് അനശ്വര തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും.

അസാധ്യവും നടക്കാന്‍ സാധ്യതയില്ലാത്തതുമായ ഒരു മാനസികാവസ്ഥയാണ് വ്യത്യസ്തമായ തിരക്കഥയിലൂടെ നല്‍പകല്‍ നേരത്തെ മയക്കം മുന്നോട്ട് വയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഉച്ചമയക്കത്തില്‍ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായതുപോലെ മൂവാറ്റുപുഴക്കാരന്‍ ജെയിംസ് തമിഴ് നാട്ടുകാരനായ സുന്ദരമായി മാറുന്നു. രൂപത്തിലും ഭാവത്തിലും സംസാരത്തിലും ചലനത്തിലും ഈ വേഷ പകര്‍ച്ച പ്രകടമാകുന്നു.

മൂവാറ്റുപുഴയില്‍ നിന്ന് വേളാങ്കണിയിലേക്ക് പോയ ബസ് വിജനമായ സ്ഥലത്ത് നിര്‍ത്തുമ്പോള്‍ കാണാതാകപ്പെടുന്ന ജെയിംസും പിന്നീട് ജെയിംസിന്റെ സുന്ദരത്തിലേക്കുള്ള പരകായപ്രവേശനവുമാണ് കഥയുടെ ഇതിവൃത്തം.

ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം.

പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷ് തിരക്കഥയെഴുതിയ ചിത്രത്തില്‍ മമ്മൂട്ടി, രമ്യ സുവി,രമ്യ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പ്രധാന താരങ്ങളായെത്തുന്നു.