video
play-sharp-fill

കോട്ടയം ന​ഗരത്തിന്റെ മനോഹാരിതയിൽ ആദ്യമായി ഒരു ഫാഷൻ ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം…

കോട്ടയം ന​ഗരത്തിന്റെ മനോഹാരിതയിൽ ആദ്യമായി ഒരു ഫാഷൻ ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം…

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ പ്രശസ്തി ഏറുന്ന സാഹചര്യത്തിൽ കോട്ടയം ന​ഗരത്തിൽ നിന്ന് പകർത്തിയ വ്യത്യസ്ത ഫോട്ടോഷൂട്ടിന് സൈബർ ഇടങ്ങളിൽ ആരാധകർ ഏറുന്നു.നഗരത്തിലെ പ്രധാന സ്ഥലങ്ങളിലായ ശീമാട്ടി റൗണ്ടാന, മണിപ്പുഴ റോഡ്, തിരുനക്കര മൈതാനം, ബസ് സ്റ്റാൻഡ്, നാഗമ്പടം പാലം എന്നിവടങ്ങളായിരുന്നു ഫാഷൻ ഫോട്ടോഷൂട്ടിന് പശ്ചാത്തലമായത്.

കോട്ടയം വിഡിയോ പാർക് സ്റ്റുഡിയോ ആണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് പിന്നിൽ. മെർലിനാണ് മോഡലായത്.

‘‘കോട്ടയം നഗരത്തിൽ പലപ്പോഴായി വെഡ്ഡിങ് ഷൂട്ടുകൾ നടന്നിട്ടുണ്ട്. എന്നാൽ ഒരു മോഡൽ ഷൂട്ട് നടന്നിട്ടുണ്ടോ എന്നു സംശയമാണ്. മോഡലിനൊപ്പം നഗരത്തിന്റെ പാരമ്പര്യവും പുതുമയും ഫ്രെയിമുകളിൽ നിറയ്ക്കാനാണ് ശ്രമിച്ചിട്ടുള്ളത്.’’ – ഫൊട്ടോഗ്രഫർ പ്രതീഷ് പറഞ്ഞു.

കോട്ടയത്തിന്റെ പ്രൗഢിയും മനോഹാരിതയും നിറയുന്ന ഷൂട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
https://www.instagram.com/video_park_official/