video
play-sharp-fill
നെൽകർഷകരെ സർക്കാർ വഞ്ചിക്കുന്നു….! യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നെൽക്കർഷക- സമര കൺവെൻഷൻ സംഘടിപ്പിച്ചു; സി പി ജോൺ ഉദ്ഘാടനം നിർവഹിച്ചു

നെൽകർഷകരെ സർക്കാർ വഞ്ചിക്കുന്നു….! യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നെൽക്കർഷക- സമര കൺവെൻഷൻ സംഘടിപ്പിച്ചു; സി പി ജോൺ ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: നെൽകർഷകരെ സർക്കാർ വഞ്ചിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നെൽക്കർഷക- സമര കൺവെൻഷൻ സംഘടിപ്പിച്ചു.

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്ക് ഉടൻ കൊടുത്തു തീർക്കണമെന്നും, ഇതിനായി സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റിൽ പ്രത്യേക തുക അനുവദിക്കണമെന്നും, ഹാൻഡ്ലിംഗ് ചാർജ് പൂർണമായും സർക്കാർ നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് സംസ്ഥാന സെക്രട്ടറി സി പി ജോൺ സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ സജീ മഞ്ഞകടമ്പിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്, കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു.