video
play-sharp-fill
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ കോട്ടയം നാഗമ്ബടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശന വിപണന മേളയിൽ കിഫ്ബിയുടെ ‘വെർച്വൽ  റിയാലിറ്റി’ ശ്രദ്ധ നേടുന്നു

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ കോട്ടയം നാഗമ്ബടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശന വിപണന മേളയിൽ കിഫ്ബിയുടെ ‘വെർച്വൽ റിയാലിറ്റി’ ശ്രദ്ധ നേടുന്നു

സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ കോട്ടയം നാഗമ്ബടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശന വിപണന മേളയിലാണ് കിഫ്ബിയുടെ കൗതുക സ്റ്റാള്‍ ശ്രെദ്ധ നേടുന്നു.

നിർമ്മാണത്തിന്റെ പ്രാരംഭഘട്ടത്തിലുള്ള കണ്ണൂര്‍ ആയുര്‍വേദ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മട്ടുപ്പാവിലൊന്നു കയറിയാലോ..അതും കോട്ടയത്തുനിന്ന്‌.. അത്‌ സാധ്യമാക്കുന്നതാണ്‌ വിര്‍ച്ച്‌വല്‍ റിയാലിറ്റി. മട്ടുപ്പാവില്‍ നിന്ന് ചുറ്റുപാടും നിരീക്ഷിക്കാം, മുറ്റത്തുകൂടി നടക്കാം, കൈനീട്ടി ഫൗണ്ടനില്‍ കളിക്കാം. ഇതോടൊപ്പം, നിര്‍മാണത്തിലിരിക്കുന്ന പാലക്കാട് വി ടി ഭട്ടതിരിപ്പാട് കള്‍ച്ചറല്‍ കോംപ്ലക്‌സ്‌, ടെണ്ടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന വൈക്കം തിയറ്റര്‍ എന്നിവയുടെ വിര്‍ച്ച്‌വല്‍ റിയാലിറ്റിയും ആസ്വദിക്കാം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ കൗതുകം ജനിപ്പിക്കുന്ന മായക്കാഴ്‌ച ആരംഭിക്കുന്നത് വി ആര്‍ ബോക്‌സ്‌ മുഖത്ത് വയ്ക്കുന്നതോടെയാണ്. നിമിഷനേരംകൊണ്ട് നമുക്ക്‌ കണ്ണൂരോ വൈക്കത്തോ പാലക്കാടോ എത്തും. കിഫ്ബിയുടെ ബില്‍ഡിങ്‌ ഇന്‍ഫര്‍മേഷന്‍ മോഡലിങ്‌ വിങ്ങാണ് സംവിധാനമൊരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ സംസ്ഥാനത്തെ എല്ലാ കിഫ്ബി പ്രോജക്ടുകളുടെയും വീഡിയോ അവതരണം, ടെക്നോ ഡെമോ, സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരുടെ താമസസ്ഥലത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള കിഫ്ബി കെട്ടിടങ്ങളെ കുറിച്ച്‌ ജിഐഎസ് സംവിധാനത്തിലൂടെ അറിയുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.