കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ; അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന നാർക്കോട്ടിക്ക് സ്‌പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്
കോട്ടയം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അസം സ്വദേശി കോട്ടയത്ത് പിടിയിൽ.
ആസ്സാം സോന്നിത്പൂർ അബുൾ കലാമാ(33) ണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന നാർക്കോട്ടിക്ക് സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായത്. 80 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും എക്സൈസ് സംഘം കണ്ടെടുത്തു.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ രാജേഷിനൊപ്പം സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ് , കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , കോട്ടയം സ്പെഷ്യൽ സ്‌ക്വാഡ് പ്രിവൻ്റീവ് ഓഫീസർ (Gr.) നൗഷാദ്. എം, എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ ലാലു തങ്കച്ചൻ, എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിൽ നിന്നും ലഹരിവസ്തുക്കൾ എത്തുന്നത് തടയുന്നതിനായി കർശനമായ വാഹന പരിശോധനക്ക് പുറമേ ഓരോ സ്റ്റേഷൻ പരിധിയിലും പോലീസിന്റെ പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. മുൻപ് ലഹരിവസ്തു കേസിൽ അറസ്റ്റിലായവരും, മറ്റ് ക്രിമിനൽ പശ്ചാത്തലം ഉള്ളവരും പോലീസിന്റെ കർശനമായ നിരീക്ഷണത്തിലാണ്.