കോട്ടയം ഏറ്റുമാനൂരിൽ എക്‌സൈസിന്റെ കണ്ണുവെട്ടിച്ച് ഓടിയ കഞ്ചാവ് കേസിലെ പ്രതി ചെന്ന് കയറിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പില്‍; കൈയ്യോടെ പിടികൂടി കൻസിയ; സംഭവം ഇങ്ങനെ
കോട്ടയം: കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് എക്‌സൈസ് സംഘം ഓടിച്ചപ്പോള്‍ ചെന്ന് കയറിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പില്‍. ഏറ്റുമാനൂര്‍ പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കെ കന്‍സിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഡ്യൂട്ടി കഴിഞ്ഞെത്തി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു കന്‍സി. മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോള്‍ അജിത്ത് നില്‍ക്കുന്നത് കണ്ടു. കുറച്ചു പേര്‍ തന്നെ കൊല്ലാന്‍ വരുന്നു, തന്നെ രക്ഷിക്കണം എന്ന് അജിത്ത് കന്‍സിയയോട് പറഞ്ഞു. ഈ പറഞ്ഞതില്‍ സംശയം തോന്നിയ കന്‍സി യുവാവിനെ കാര്‍ ഷെഡിനുള്ളിലേക്ക് കൊണ്ടുപോയി പിടിച്ചു വച്ചു.
ചോദ്യം ചെയ്തതോടെ യുവാവ് പരുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അയല്‍വാസികളെ കന്‍സി വിളിച്ചു വരുത്തി. അവരെത്തിയതോടെ അവരെയും കൂട്ടി യുവാവിനെ തടഞ്ഞുവെച്ചു. പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തുന്നതിന് മുമ്പേ വീട്ടിലേക്ക് ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ എത്തി. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ യുവാവിനെ എക്‌സൈസിന് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ അജിത്ത് ആണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലേക്ക് ഓടിയെത്തിയത്. ഇതോടെ കേസില്‍ രണ്ട് പേരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതിയെ പിടികൂടിയ കന്‍സിയയെ നാട്ടുകാരുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.