കോട്ടയം ഏറ്റുമാനൂർ, ഗാന്ധിനഗർ ഭാഗങ്ങളിൽ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; രണ്ട് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ, ഗാന്ധിനഗർ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് ദയറപ്പള്ളി ഭാഗത്ത് മാലേപ്പറമ്പിൽ ജഫിൻ ജോയന്‍ (26), ഏറ്റുമാനൂർ കട്ടച്ചിറ കൂടല്ലൂർ കവല ഭാഗത്ത് തേക്കുംകാട്ടിൽ നിഖിൽ കുര്യൻ തോമസ് (29) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ, നീണ്ടൂർ, ഗാന്ധിനഗർ എന്നീ ഭാഗങ്ങളിലായി കഞ്ചാവ് വില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കഞ്ചാവ് വില്പന നടത്തുന്നവരില്‍ പ്രധാനിയായ ലൈബു കെ. സാബുവിനെ പിടികൂടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഈ കേസിലേക്ക് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വന്നിരുന്ന ഇവർ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലാവുന്നത്.
ജഫിൻ ജോയലിനെ എസ്.എച്ച് മൗണ്ട് ഭാഗത്തുനിന്നും, നിഖിൽ കുര്യനെ കൂടല്ലൂർ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. ജെഫിൻ ജോയലില്‍ നിന്നും കഞ്ചാവ് പോലീസ് കണ്ടെടുക്കുകയും ചെയ്തു.
കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, ഗാന്ധിനഗർ സ്റ്റേഷൻ എസ്. എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ വി, സി.പി.ഓ മാരായ സുനിൽ പി. ആർ,ശ്യാം എസ്.നായർ, ബൈജു, ശ്രാവൺ കെ.ആർ, നിതാന്ത്, ശരത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.