video
play-sharp-fill

കോട്ടയം ഏറ്റുമാനൂരിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന്  മോഷണം; നാലു ലക്ഷം രൂപ മോഷണം പോയതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം ഏറ്റുമാനൂരിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് മോഷണം; നാലു ലക്ഷം രൂപ മോഷണം പോയതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് മോഷണം. അതിരമ്പുഴ റെയിൽവേ ഗേറ്റ് റോഡിന് സമീപം ബാബു മൻസിലിൽ ഹഫീസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. നാലു ലക്ഷം രൂപ കവർന്നതായി പരാതി.

വീട്ടുകാർ എറണാകുളത്തു പോയ സമയത്താണ് മോഷണം നടന്നത്. ഇന്ന് വൈകുന്നേരം തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിൻ്റെ മുൻവശത്തെ കതക് കുത്തിത്തുറന്നു അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന നാലുലക്ഷം രൂപ കവർന്നതായാണ് വീട്ടുകാർ പറയുന്നത്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.