video
play-sharp-fill
കോട്ടയം  എരുമേലിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസ്;  സഹോദരങ്ങൾ അറസ്റ്റിൽ

കോട്ടയം എരുമേലിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസ്; സഹോദരങ്ങൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: എരുമേലിയിൽ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്ത് ഇലവുംകുന്നിൽ വീട്ടിൽ സുരേന്ദ്രൻ (48), ഇയാളുടെ സഹോദരൻ ശിവൻകുട്ടി (57) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയോടുകൂടി ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടമ്മയും ഭർത്താവിനെയും ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ. ബാബു, അബ്ദുൾ അസീസ്, സി.പി.ഓ മാരായ ഷഫീഖ്, ഓമന എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.