video
play-sharp-fill

കോട്ടയം ഏരുമേലി മുക്കൂട്ടുതറയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോട്ടയം ഏരുമേലി മുക്കൂട്ടുതറയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Spread the love

കോട്ടയം: എരുമേലി മുക്കൂട്ടുതറയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

ഇടകടത്തി അറുവച്ചാംകുഴി സ്വദേശി കിണറ്റുകരയിൽ കെ വിഷ്ണു (22) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമായിരുന്നു വിഷ്ണു.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വിഷ്ണു ഓടിച്ചു വന്ന ബൈക്കും എതിരെ വന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിക്കടിയിൽപെട്ട് ഗുരുതരമായ പരിക്കുകളോടെ രക്തം വാർന്ന നിലയിൽ വിഷ്ണുവിനെ നാട്ടുകാർ ഉടനെ തന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.