
കോട്ടയം എരുമേലിയിൽ ഇടിമിന്നലിന്റെ ആഘാതത്തില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാൾ
എരുമേലി: ഇടിമിന്നലിന്‍റെ ആഘാതത്തില്‍ കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു. എരുമേലി തുമരംപാറ കോവളം വീട്ടില്‍ വിജയന്‍ (63) ആണ് മരിച്ചത്.
ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അടുത്ത ദിവസം ബൈപാസ് ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പുള്ള ടെസ്റ്റുകള്‍ നടത്തിയ ശേഷം ഇന്നലെ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് വൈകുന്നേരം ആറോടെ ഇടിമിന്നല്‍ ആഘാതത്തില്‍ കുഴഞ്ഞു വീണത്.
ഉടൻതന്നെ വിജയനെ ഒപ്പമുണ്ടായിരുന്നവർ ചേര്‍ന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂശ നല്‍കിയ ശേഷം കാഞ്ഞിരപ്പള്ളി മേരി ക്യുന്‍സ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിമിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിംഗും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
വീട്ടില്‍ ഉണ്ടായിരുന്ന മറ്റാര്‍ക്കും പരിക്കില്ല. സമീപത്തെ രണ്ട് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മരണപ്പെട്ട വിജയന്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. ഭാര്യ: വാസന്തി. മക്കള്‍: ആതിര, അജിത്. മരുമക്കള്‍: രാഹുല്‍, അമ്ബിളി.