
കോട്ടയം ഈരാറ്റുപേട്ടയിൽ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മറ്റക്കാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു.
സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ടയിൽ പന്ത്രണ്ടുവയസുകാരിക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ചു. ഈരാറ്റുപേട്ട സ്വദേശിയ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു. മറ്റക്കാട് ഇബ്രാഹിം ആണ് ഈരാറ്റുപേട്ട പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചാമപ്പാറയിലെ വീട്ടില്‍ നിന്നും കുട്ടിയെ ഇയാളുടെ ഇരുചക്രവാഹനത്തില്‍ കയറ്റി ഇല്ലിക്കുന്നിന് സമീപത്തെ കലുങ്കിനടിയിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും അവർ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തുമെന്ന് ഈരാറ്റുപേട്ട പോലീസ് പറഞ്ഞു.
Third Eye News Live
0