video
play-sharp-fill

കോട്ടയം -എറണാകുളം റുട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു

കോട്ടയം -എറണാകുളം റുട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എറണാകുളം- കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു.

തലയോലപറമ്പ് ഡി ബി കോളേജിലെ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിലവസാനിച്ചതിനെത്തുടർന്നാണ് ഇന്ന് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്.

വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള കൈയ്യാങ്കളിയിൽ ബസ് ജീവനക്കാർക്കും, യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

സംഘർഷാവസ്ഥ സൃഷ്ടിച്ച വിദ്യാർത്ഥികൾക്കെതിരെ കേളേജ് അധികൃതർ നടപടിയെടുത്തതായാണ് റിപ്പോർട്ടുകൾ. അക്രമണത്തിന് നേതൃത്വം നല്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെയുണ്ടായ പണിമുടക്കിൽ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.