കോട്ടയം ഇരാറ്റുപേട്ടയിൽ മോഷ്ടിച്ച മൊബൈൽ ഫോണുകൾ കൈവശം വെച്ച സംഭവം ; ഒരാൾ അറസ്റ്റിൽ
കോട്ടയം: ഇരാറ്റുപേട്ടയിൽ മോഷ്ടിച്ച മൊബൈൽ ഫോണുകൾ കൈവശം വെച്ചതിന് ഒരാൾ അറസ്റ്റിൽ.
കടുവാമുഴി, മറ്റക്കാട് കോട്ടയിൽ റിലീസ് മുഹമ്മദ് (45) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഈരാറ്റുപേട്ട ടൗണിലുള്ള മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസിന്റെ ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവിൽ മൊബൈൽഫോൺ മോഷ്ടിച്ചു കൊണ്ടു പോയ ആളെക്കുറിച്ചുള്ള വിവരവും, മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ സൂക്ഷിച്ചുവെക്കുന്ന ആളെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും, ഇയാളിൽ നിന്ന് അഞ്ചോളം മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.
ഈരാറ്റുപേട്ടയില്‍ ഫ്രൂട്ട്സ് കട നടത്തുന്ന റിലീസ് മുഹമ്മദ് , പ്രതി മോഷ്ടിച്ചു കൊണ്ടു വരുന്ന മൊബൈൽ ഫോണുകൾ കയ്യിൽ വാങ്ങി സൂക്ഷിക്കുകയായിരുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടയിൽ കയറി മൊബൈൽ മോഷ്ടിച്ച ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ എസ്.ഐ.മാരായ വിഷ്ണു വി.വി, തോമസ് സേവ്യർ, എ.എസ്.ഐ ഇഖ്ബാൽ പി.എ, സി.പി.ഓ മാരായ ജോബി ജോസഫ്, ശരത് കൃഷ്ണ ദേവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.