
ഈരാറ്റുപേട്ട വാഗമൺ റോഡിൽ മാങ്ങയുമായി വന്ന പിക്കപ്പ് വാൻ മറിഞ്ഞു; ഡ്രൈവർ തൊടുപുഴ സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
തീക്കോയി: മാങ്ങയുമായി വന്ന പിക്കപ്പ് വാൻ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വെള്ളികുളത്തിന് സമീപം മറിഞ്ഞ് അപകടം. ഡ്രൈവർ തൊടുപുഴ സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പുള്ളിക്കാനത്തുനിന്നു വെള്ളികുളത്തിനു വരുന്ന വഴിയിലാണ് അപകടം നടന്നത്. കയറ്റം കയറുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് ലോറി പിന്നിലേക്ക് ഉരുളുകയായിരുന്നു. റോഡിന്റെ വശത്തായി കിടന്ന കല്ലിൽ കയറിയ പിക്കപ്പ് റോഡിന് വട്ടം മറിയുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0