
കോട്ടയം ഈരാറ്റുപേട്ടയിൽ അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ പിന്നിലിടിച്ചു; കാർ യാത്രികന് സാരമായി പരിക്കേറ്റു
സ്വന്തം ലേഖകൻ
പാലാ: ഈരാറ്റുപേട്ടയിൽ അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ പിന്നിലിടിച്ചു. അപകടത്തിൽ കാർ യാത്രികന് സാരമായി പരിക്കേറ്റതായാണ് വിവരം. ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറ ചുങ്കപ്പാറയിലാണ് അപകടം.
കാറിന്റെ മുൻവശം പൂർണമായി തകർന്നു. തുടർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടയാളെ പുറത്തെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന ആമീസ് ബസിന്റെ പുറകിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഇവിടെ ഗതാഗത കുരുക്കും ഉണ്ടായി.
Third Eye News Live
0