
സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ചേന്നാട് സ്വദേശി മധുവിന്റെ വീടിനാണ് തീപിടിച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു.
രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൃഹനാഥന്‍ മധു, ഭാര്യ ആശ, മക്കളായ മോനിഷ, മനീഷ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. തീ കെടുത്താനുള്ള ശ്രമത്തിനിടെ നാലുപേര്‍ക്കും പൊള്ളലേറ്റു. പരിക്കേറ്റ മോനിഷ, മനീഷ് എന്നിവരെ പാലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടേയും പരിക്ക് ഗുരുതരമല്ല. തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.