എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് നാളെ സമാപനം;മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കും; വിൽപന പൊടിപൊടിക്കുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് നാളെ സമാപനം.

വൈകിട്ട് നാലിന് നാഗമ്പടത്ത് നടക്കുന്ന പൊതുസമ്മേളനം സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാർ എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കും.

മേളയിലെ മികച്ച സ്റ്റാളുകൾ, ഫുഡ് കോർട്ട്, മികച്ച സ്റ്റാൾ സംഘാടനം, മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്രയിലെ മികവിനുള്ള പുരസ്‌കാരം, ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച എന്റെ കോട്ടയം സെൽഫി മത്സര വിജയി എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും.

മേളയിൽ കലാപരിപാടികൾ അവതരിപ്പിച്ച കോളേജുകൾക്കുള്ള ഉപഹാരവും സമാപന സമ്മേളനത്തിൽ നൽകും.