കോട്ടയം ജില്ലയിൽ നാളെ (23-11-2022) കുറിച്ചി, പൈക, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (23-11-2022) കുറിച്ചി, പൈക, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പിണ്ണാക്കനാട് ടൗണിലും പരിസര പ്രദേശങ്ങളിലും, ചേറ്റുതോട്, മൈലാടി, വാരിയാനികാട് എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈ. എം. എ, റെഡിമെയ്ഡ്, ഫ്ലോറട്ടെക്സ്, മുട്ടത്തുകടവ്, പള്ളത്രകവല, എഫ്.എ.സി. റ്റി കടവ് പെരുമാചേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.

3. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളപ്പുങ്കൽ, കാള ചന്ത, വൈക്കം മൂല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

4. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്കുകൾ ഉള്ളതിനാൽ 9 മുതൽ 12 വരെ മൂന്നിലവ്, കടപുഴ, നരിമറ്റം, മങ്കൊമ്പ്, ചൊവ്വൂർ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

5.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിപ്പുഴ ഹോസ്പിറ്റൽ മോർച്ചറി, നേഴ്സിങ് സ്കൂൾ, ചെത്തിപ്പുഴഹോസ്പിറ്റൽ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

6. കോട്ടയം സബ് സ്റ്റേഷൻ മെയിൻറ നൻസ് നടക്കുന്നതിനാൽ പുതുപ്പള്ളി സെക്ഷൻപരിധിയിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

7. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുറിയാങ്കൽ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.

8.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ കുറിഞ്ഞി പള്ളി, കുറിഞ്ഞി പ്ലൈവുഡ്, ഇടിയനാൽ, ചെറുകുറിഞ്ഞി , നെല്ലിയാനിക്കുന്ന് ആറാട്ടുപ്പുഴ, മുല്ലമറ്റം, പിഴക് 1, പിഴക്ക് 2 എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

9.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പി. എച്ച്. സി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.