play-sharp-fill
കോട്ടയം നഗരത്തിൽ വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ;  വൈദ്യുതിമുടക്കത്തിന് കാരണക്കാരൻ പെരുമ്പാമ്പ്

കോട്ടയം നഗരത്തിൽ വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ; വൈദ്യുതിമുടക്കത്തിന് കാരണക്കാരൻ പെരുമ്പാമ്പ്

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകളായി. വൈദ്യുതി മുടക്കത്തിന് കാരണക്കാരനെ കണ്ടെത്തിയപ്പോൾ ഞെട്ടി കെഎസ്ഇബി ഉദ്യോ​ഗസ്ഥർ.


രാവിലെ മുതൽ നഗരത്തിൽ വൈദ്യുതി മുടക്കമാണ്. കാരണം അന്വേഷിച്ചപ്പോൾ കോടിമത സബ്സ്റ്റേഷനിലെ അഗ്നിബാധയുണ്ടായെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോഴാണ് കോടിമത സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറിന്റെ പാനലിനുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാമ്പ് പാനലിനുള്ളിൽ അകപ്പെട്ടതോടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായി. തുടർന്ന് അഗ്നിബാധയുണ്ടാകുകയുമായിരുന്നു.

കഞ്ഞിക്കുഴി, ചെങ്ങളം സബ്സ്റ്റേഷനുകളിൽ നിന്നുമാണ് നഗരത്തിൽ താല്ക്കാലികമായി വൈദ്യുതി എത്തിക്കുന്നത്. കോടിമത സബ്സ്റ്റേഷനിലെ തകരാർ പരിഹരിച്ച് ന​ഗരത്തിൽ വൈദ്യുതി വിതരണം പഴയതുപോലെ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ എസ് ഇ ബി ഉദ്യോ​ഗസ്ഥർ.