കോട്ടയം ജില്ലയിൽ നാളെ ( 27/06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ജൂൺ 27 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പതിനാറിൽ ചിറ, ക്ലബ് ജങ്ഷൻ, പുളിനാക്കൾ, പാറോചാൽ, കല്ലുപുരക്കൾ, സ്വരമുക്ക്, ഭാമിശേരി, പതിനഞ്ചിൽ കടവ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന നടയ്ക്കൽ,സഫാ കാരയ്ക്കാട്,തേവരുപാറ,ആനയിളപ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

3) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മൂഴൂർ, തറക്കുന്ന്, പെരിങ്ങുളം, കൂട്ട മാവ്,കയ്യൂരി ഭാഗങ്ങളിൽ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

4) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9-മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.

5) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ സീന , ആവണി , സുരഭി , സരയു , കുട്ടുമ്മേൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയും മാറാട്ട് ടവർ , അപ്സര , KTM കോംപ്ലക്സ് , സുവി കളർ ലാബ്, അരമന ഖാദി , റെയിൽവേ , SBHS , ഓർത്തഡോക്സ് ചർച്ച് , St.Joseph Press എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

6) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കോലടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

7) അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കുമ്മനം , താഴത്തങ്ങാടി , അംമ്പൂരം, പെൻമല , പുതുക്കാട് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെയും , കുടയംപിടി, തിരുവാറ്റ, കുടമാളൂർ എന്നീ പ്രദേശങ്ങളിൽ 9 മുതൽ 1 മണി വരെയും വൈദ്യുതി മുടങ്ങും.