കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെന്നാമറ്റം, താവളത്തിൽപ്പടി ,ഇടയ്ക്കാട്ടുകുന്ന്, പാനാപ്പള്ളി, ചാത്തനാം പതാൽ, ആലപ്പാട്ടുപടി, വട്ടു കളം, നടേപീടിക ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം സെക്ഷൻ പരിധിയിൽ പാടിയറക്കടവ്, പള്ളിക്കടവ് ഭാഗങ്ങളിൽ നാളെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോട്ടമുറി, ഐ ടി ഐ, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയ സെമിനാരി, കൊച്ചാന ,അറു ത്തുട്ടി, ജനമൈത്രി പോലീസ് സ്റ്റേഷൻ സമീപം എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മടുക്കക്കുന്ന്, ബാങ്ക് പടി, മഞ്ചക്കുഴി, മുട്ടിയാനിക്കുന്ന്, തീപ്പെട്ടിക്കമ്പനി, പച്ചാത്തോട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വെള്ളിയാഴ്ച പാപ്പാൻചിറ No.1, യുവരശ്മി, സ്വാമികവല ടവർ, നാൽപതാംകവല, പനകളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

നാളെ ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പാലാത്ര ഷൈനി, പാലാത്ര കോളനി, തമിഴ് മണ്ഡപം , ശാസ്തവട്ടം, പാലാകുന്നേൽ ,ഞാറ്റുകാല എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തഴക്കൽ, ഇളമ്പള്ളി മാർക്കറ്റ്, പുല്ലാനിത്തകിടി ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മീനടം സെക്ഷൻ പരിധിയിൽ ഉള്ള ക്രീപ് മിൽ, ആറാണി, വട്ടക്കാവ്, ദയറാ, ഊട്ടികുളം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ ഏനാദി, പള്ളിക്കവല, കുഴിത്താർ, കല്ലുമട, വില്ലേജ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.