video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (20/02/2023) തീക്കോയി, പള്ളം, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (20/02/2023) തീക്കോയി, പള്ളം, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (20/02/2023) തീക്കോയി, പള്ളം, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ്, സ്റായം , മരവിക്കല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചിങ്ങവനം — സെമിനാരിപ്പടി, SNDP ഭാഗം, FACT കടവ്, പുത്തൻ പാലം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും.

3. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 6 വരെ ഇടമറുക്, രാജീവ്‌ ഗാന്ധി കോളനി എന്നീ ഭാഗങ്ങളിൽ HT വർക്ക്‌ ഉള്ളതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.

4. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാനറാ പേപ്പർമിൽ റോഡ് , ചെത്തിപ്പുഴക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ചെത്തിപ്പുഴ പഞ്ചായത്ത് , മീഡിയ വില്ലേജ് , തവളപ്പാറാ , മീൻചന്ത , ഹള്ളാപ്പാറ , ദേവമാതാ , ആനന്ദാശ്രമം, ചുടുകാട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബെസ്റ്റ് ഫുഡ്സ് ICUBR, വികാസ് റബ്ബർസ്, കീച്ചാൽ, SME -1, SME കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 12:30 മണി വരെ വൈദ്യുതി മുടങ്ങും.

6. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്ദിരം, സിൽവൻ, പുത്തെൻപാലം,എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെയും കല്ലുകടവ് No.1,കല്ലുകടവ്No.2 എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വ്വൈദ്യുതി മുടങ്ങും.

7. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവഞ്ചൂർ, ചെട്ടിപ്പടി എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.

8. അയർക്കുന്നം ഇല.. സെക്ഷൻ പരിധിയിൽ വരുന്ന തിരുവഞ്ചൂർ സ്കൂൾ, അമ്പലം ., തിരുവഞ്ചൂർ ടBl, പൂവത്തുംമൂട്, ചോറാറ്റിൽപടി, നടുക്കുടി, പമ്പ് ഹൗസ്, എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

9.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിമറ്റം ,മൂന്നാനി, കൊച്ചിടപ്പാടി, കവീക്കുന്ന് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 2 വരെയും ഊരാശാലാ, ഊരാശാലാ ടവ്വർ, ആനക്കുളങ്ങര എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും

10. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കൊച്ചുറോഡ് no1, no2, SC കവല, കുളിക്കടവ്, പാലമറ്റം ടെംപിൾ, മാടത്താനി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ തിങ്കൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.