കോട്ടയം ജില്ലയിൽ നാളെ (03-12-2022) കുറിച്ചി, അതിരമ്പുഴ, ചൂരകുറ്റി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (03-12-2022) കുറിച്ചി, അതിരമ്പുഴ, ചൂരകുറ്റി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുകടവ് No. 2, കോയിപ്പുറം, ഇളംകാവ്, ഉദയ, നിറപറ, മുളക്കാം തുരുത്തി No. 1, മുളക്കാം തുരുത്തി No. 2, വെള്ളേകളം, യൂദാപുരം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഐ. സി. എച്ച് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9.30 മുതൽ 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

3. ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ, LT മെയിന്റനൻസ് നടക്കുന്നതിനാൽ രാവിലെ a മുതൽ 11 വരെ അമ്മഞ്ചേരി ജംഗ്ഷൻ കപ്പലുമാവ്, കന്നുകുളം, ഹൗസിംഗ് ബോർഡ്, എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

4. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിൽ ചൂരകുറ്റി ട്രാൻസ്‌ഫോർമറിന് കീഴിൽ എൽടി ലൈനിൽ സ്പേസ്ർ ഇടുന്ന വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.

5. എൽടി ടച്ചിങ് ക്ലിയറൻസ് വർക്കുകൾ നടക്കുന്നതിനാൽ കീച്ചാൽ, പേരച്ചുവട് ട്രാൻസ്‌ഫോർമർകൾക്കു കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.

6. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ശാന്തികവല, പാച്ചിറ , കബിപടി ഭാഗങ്ങളിൽ 10 മണി മുതൽ 3 മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.