കോട്ടയം ജില്ലയിൽ നാളെ (16-09-2022 ) പുതുപ്പള്ളി, വാകത്താനം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (16-09 2022 ) പുതുപ്പള്ളി, വാകത്താനം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലയ്ക്കലോടിപ്പടി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നെല്ലിക്കൽ , ക്നാനായപ്പള്ളി എന്നീ ട്രാൻസ് ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

3. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന തുരുത്തി പടി ,കാലായി പടി, മേത്താ പറമ്പ് ,മാലം ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

4.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിളക്കുമരുത്, തീപ്പെട്ടി കമ്പനി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന YMS , പണ്ടകശ്ശാലക്കടവ് , പോത്തോട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

6. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഴിവേലിപ്പടി, കാരാമ, കുഴിത്താർ, പള്ളിക്കവല,തട്ടുങ്കൽ, കല്ലുമട, വില്ലേജ് ഭാഗം, കരിപ്പൂത്തട്ട്, മണലേൽപള്ളി, ചെറുപുഷ്പം, കരിപ്പ, സൂര്യ കവല എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.