കോട്ടയം ജില്ലയിൽ നാളെ (15.07.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (15.07.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുര്യാറ്റുകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, പൂതക്കുഴി, പോണാട് അമ്പലം, നെടുമ്പാറ, പോണാട് കരയോഗം, കരൂർ, അന്ത്യാളം, എന്നീ ട്രാൻസ്ഫോർമറകളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

3. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഞണ്ടു പാറ,ഉരുളികുന്നം, പൈക ടവർ, താഷ്കൻ്റ്, മലേക്കാവ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

4. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഞ്ഞാമറ്റം, മുക്കം കുടി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചുങ്കം., ചാലുകുന്ന്, സിഎൻഐ, ദേശാഭിമാനി, വാഴേമഠം ശവക്കോട്ട, ചാലുകുന്ന്, ചിറയിൽ പാടം, അറുത്തൂട്ടി, അമ്പലക്കടവ്, ശാസ്താoകാവ്
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

6. തെങ്ങണ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ പെരുമ്പനച്ചി, പുന്നാഞ്ചിറ , കുറുംമ്പനാടം, ഉണ്ട കുരിശ്, എന്നീ ഭാഗങ്ങളിലും, രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വഴിപ്പടി,കാടൻഞ്ചിറ , പുളിയാംകുന്ന് എന്നീ ഭാഗങ്ങിളിലും വൈദ്യുതി മുടങ്ങും.

7. മീനടം സെക്ഷൻ പരിധിയിലുള്ള മാവേലി ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

8. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വടക്കേക്കര റെയിൽവേ ക്രോസ്സ് , പട്ടിത്താനം , ഹ്യുണ്ടായി ഷൈനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

9. അയ്മനം സെക്‌ഷന്റെ പരിധിയിൽ വരുന്ന അലക്കു കടവ്, തോണിക്കടവ്, അന്ധവിദ്യാലയം ഭാഗം, ഇടത്തി പള്ളി ഭാഗം എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും കൈതപ്പാടം, 130 പാടം, തെറ്റാകരി എന്നീ ഭാഗങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

10. തിരുവല്ല ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പായിപ്പാട് കവല, പുത്തൻകാവ് , കൊച്ചുപള്ളി പ്രദേശങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.

11. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലയ്ക്കലോടിപ്പടി, കീച്ചാൽ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.