
കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലമുറി കോട്ടമുറി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം സെക്ഷൻ പരിധിയിലുള്ള പുളിക്കപടവ് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ചക്കുഴി, കുരുവിക്കൂട്, 7th മൈൽ, പച്ചാത്തോട്, വിളക്കും മരുത്, ഇളപ്പുങ്കൽ ,പുള്ളോലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ പനന്താനം, വഞ്ചിപ്പുര ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് സെക്ഷൻ്റെ പരിധിയിൽ വരുന്ന കുമാരനെല്ലൂർ, മങ്ങാട്ടുമന, എസ് എച്ച് മൗണ്ട് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.