കോട്ടയം ജില്ലയിൽ നാളെ (05-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (05-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂതിരി ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 9-മുതൽ വൈകിട്ട് 5 വരെയും കൊച്ചുപറമ്പ്, ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽ പടി ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ എച്ച് ടി ടച്ചിംഗ് ആൻഡ് എച്ച് ടി ലൈൻ കൺസ്ട്രക്ഷൻ വർക്കുകൾ ഉള്ളതിനാൽ വെല്ലറ, മേലുക്കാവുമറ്റം, ചാലാമറ്റം, കോന്നിപ്പാറ, ഉപ്പിഡുപ്പാറ, ഇടമറുക് ടവർ, പയസ് മൗണ്ട്, പയസ് മൗണ്ട് ചർച്ച്, കിഴക്കമറ്റം, പട്ടുക്കുന്നുപാറ, ഇടമറുക് മടം, ഇടമറുക്,
രാജീവ് കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

3. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന തലക്കുളം ഭാഗത്ത്‌ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

4. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന തലക്കുളം, ചൂരക്കുന്ന് ഭാഗങ്ങളിൽ നാളെ (05.07.22) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

5. പാല സെക്ഷന്റെ പരിധിയിൽ വരുന്ന കുഞ്ഞമ്മ ടവർ ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

6. മീനടം സെക്ഷൻ പരിധിയിലുള്ള നെല്ലിക്കാകുഴി ട്രാൻസ്‌ഫോർമറിൽ നാളെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

7. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറപ്പാടം, മാണിക്കുന്നം, കാരാപ്പുഴ, അലൈഡ്, യൂണിയൻ ക്ലബ്, എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, പേരച്ചുവട് ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെയും ടെക്നിക്കൽ സ്കൂൾ, ഫെഡറൽ ബാങ്ക്, അധ്യാപക ബാങ്ക് ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.