കോട്ടയം ജില്ലയിൽ നാളെ (29.09.2025) തൃക്കൊടിത്താനം, ഗാന്ധിനഗർ, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (29.09.2025) തൃക്കൊടിത്താനം, ഗാന്ധിനഗർ, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇരൂപ്പ , ഫാത്തിമാപുരം ,BTK സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിപ്പ, നവജീവൻ, ഉണ്ണി ബസാർ, കോലേട്ടമ്പലം, നിത്യ ഹൈപ്പർ മാർക്കറ്റ്, പോലീസ് സ്റ്റേഷൻ, ജി ജോസ് സ്കാൻ, ഡോക്ടേഴ്സ് ഗാർഡൻ, ചെമ്മനം പടി, ആറ്റുമാലി, ആസ്പെയർ ഹോംസ് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം, മേലടുക്കം, മേലമേലടുക്കം, ചാമപ്പാറ, വെള്ളാനി എന്നി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ HT Touching ആയതിനാൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട്, മാമ്മൂട് എസ്. ബി.ഐ, കൊച്ചു റോഡ് , മാന്നില നമ്പർ വൺ, മാന്നില നമ്പർ രണ്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെയും, ഉണ്ടകുരിശ്, ട്രാൻസ്ഫോർമർ പരിധിയിൽരാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, പെരുമ്പനച്ചി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള നെടുംപൊയ്ക ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും കാവാലച്ചിറ ട്രാൻസ്ഫോർമറിൽ ഉച്ചക്ക് 1 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
● പറാൽ ആറ്റുവാക്കരി
● പറാൽ പള്ളി
● പറാൽ എസ്എൻഡിപി
● പാലക്കളം
● കുമരംകേരി
● പിച്ചിമറ്റം
● കൊട്ടാരം
● ശമ്പൂവൻ തറ
● കപ്പുഴക്കേരി
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേട്ടിശേരി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും മിഷൻപ്പള്ളി, ഉദയ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.