
കോട്ടയം ജില്ലയിൽ നാളെ (03/06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 3 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എരുത്തിക്കൽ, കുന്നുംപുറം, ചാലുകുന്ന് – ചിറയിൽപാടം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) തെങ്ങണ കെ.സ് . ഇ. ബി സെക്ഷൻ്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ 2 മണി വരെ കൊച്ചുറോഡ് , എ സ് . സി കവല, പാലമറ്റം, പാലമറ്റം ടെംപിൾ എന്നീ ഭാഗങ്ങളിലും ഉച്ച കഴിഞ്ഞ് 2 മുതൽ 5 മണി വരെ, റാം മാമ്മൂട് ടവർ, ചേന്നമറ്റം, ഐ. ടി. ഐ, ഇടപ്പള്ളി കോളനി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
3) മീനടം സെക്ഷൻ പരിധിയിലുള്ള കാളചന്ത ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9: 30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
4) ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വരുന്ന തൊമ്മൻ കവല, വൈദ്യൻ പടി, ദിവാൻ പൈപ്പ് ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
5) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ-ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് പറാൽ , വണ്ടിപ്പേട്ട എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.
6) കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുടുക്ക മറ്റം, ചായം മാവ്, പരുന്തും മാക്കൽ വിളയം കോട്, കല്യാണി മുക്ക് ഇല്ലിച്ചുവട് , കാട്ടാം പാക്ക് മുതലായ സ്ഥലങ്ങളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
7) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചാലച്ചിറ ,കല്ലുകടവ് നമ്പർ 1& 2 എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.