​സംവരണം; കോട്ടയം ജില്ലയിലെ മുനിസിപാലിറ്റികളിലെ നറുക്കെടുപ്പ് ഒക്ടോബർ 16ന്; പഞ്ചായത്തുകളിലെ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 14 ന്; ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന്; ജില്ലാ പഞ്ചായത്തുകളിലേത് 21 ന്

Spread the love

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 16ന് കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടക്കും.

video
play-sharp-fill

ബ്ലോക്കു പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18നും ജില്ലാ പഞ്ചായത്തുകളിലേത് 21നും കളക്ടേറ്റിലെ വിപഞ്ചിക ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉഴവൂർ,ളാലം, മാടപ്പള്ളി ബ്ലോക്കുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ചൊവ്വാഴ്ച്ച (ഒക്ടോബർ 14) നടക്കും. കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ രാവിലെ പത്തു മുതലാണ് നറുക്കെടുപ്പ്.