
കോട്ടയം: നിയമസഭാ വോട്ടെടുപ്പിന് അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കോട്ടയത്ത് മത്സരം മുറുകുന്നു.കോട്ടയം നിയമസഭാ മണ്ഡലത്തിലെ പ്രചാരണങ്ങൾ ചൂടേറിക്കൊണ്ടിരിക്കുകയാണ്. കോട്ടയത്തെ തന്നെ പ്രമുഖ മുഖങ്ങളാണ് ഇക്കുറിയും മത്സരത്തിനിറങ്ങിയിരിക്കുന്നത്.
മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ച് വിജയം ഇക്കുറിയും ആവർത്തിക്കാനുള്ള ശ്രമത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതേസമയം, തിരുവഞ്ചൂരിനെതിരെ മത്സരം കടുപ്പിക്കാൻ ഇക്കുറി സിപിഎമ്മിന് കെ.അനിൽ കുമാറിന് പകരം മറ്റൊരു തീരുമാനം എടുക്കേണ്ടി വന്നിരുന്നില്ല.
അതേസമയം, പേരിലെ സാമ്യം ഇക്കുറി മണ്ഡലത്തിൽ വേറിട്ട കാഴ്ച്ചയായി. എൻഡിഎയിൽ നിന്നും ബിഡിജെഎസ് സ്ഥാനാർത്ഥിയായി പി. അനിൽ കുമാറും മത്സരിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ഇരുകൂട്ടരുടെയും പേരിലെ സാമ്യം വോട്ടിൽ തിരിച്ചടിയാകുമോ എന്നും ഇത്തവണ കണ്ടറിയുക തന്നെ വേണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021ൽ തിരുവഞ്ചൂരിന്റെ ഭൂരിപക്ഷം 18,000 വോട്ടുകളായിരുന്നു. ഒപ്പം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ. അനിൽ കുമാറിന് 46,658 വോട്ടുകളും ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളമാകെ രണ്ടാം പിണറായി സർക്കാരിന് തുടക്കം കുറിച്ചപ്പോൾ കോട്ടയം പിടിച്ചു നിർത്തിയത് തിരുവഞ്ചൂരായിരുന്നു.
ഇക്കുറിയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്നാണ് കോൺഗ്രസ് പാർട്ടി കരുതുന്നത്. എതിർ സ്ഥാനാർത്ഥിയായ കെ.അനിൽ കുമാർ മണ്ഡലത്തിലെ വോട്ട് ഷെയർ ഉയർത്തിയതും, സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളില്‍ കാര്യമായി ഇടപെടുന്ന രാഷ്ട്രീയപശ്ചാത്തലവും ഇക്കുറി വിജയത്തിലേക്കുള്ള പടവുകൾ എളുപ്പമാക്കുമെന്നാണ് ഇടത് നിരീക്ഷണം.
കോട്ടയം ജില്ലയിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും വ്യക്തമായ ഭൂരിപക്ഷം യുഡിഎഫ് നിലനിർത്താറുണ്ടെങ്കിലും 2021ലെ തെരഞ്ഞെടുപ്പിൽ ആകെ നാല് സീറ്റുകളിലേക്കായി പാർട്ടി ഒതുങ്ങിയിരുന്നു.
അതേസമയം, എൽഡിഎഫ് അന്ന് അഞ്ച് സീറ്റുകളും നേടി ജില്ലയിൽ ആധിപത്യം നേടിയിരുന്നു. 2016ൽ ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആറും യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ, ഘടക കക്ഷിയായിരുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണി മാറ്റം ചെറുതല്ലാത്ത രീതിയിൽ പാർട്ടിയെ ബാധിച്ചു



