
തേര്‍ഡ് ഐ ബ്യൂറോ
കോട്ടയം : കിഴക്കമ്പലം ട്വന്റി 20യുടെ വന്‍ വിജയ ത്തിന്റെ ചുവടുപിടിച്ച് കോട്ടയത്തും തരംഗമാകുമെന്ന് കരുതിയ ട്വന്റി 20 തകര്‍ന്ന് തരിപ്പണമായി. ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ച ട്വന്റി 20 പിന്നീട് അഭിപ്രായ വ്യത്യാസങ്ങളേ തുടര്‍ന്ന് രണ്ടായി പിളര്‍ന്നു.
നഗരസഭയുടെ പതിനേഴാം വാര്‍ഡില്‍ പരസ്പരം മത്സരിച്ച ട്വന്റി 20 നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി.ജനകീയ ട്വന്റി 20യുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഫിലിപ്പ് കുട്ടിക്ക് 17 വോട്ടു മാത്രമാണ് നേടാനായത്. എതിര്‍വിഭാഗം ട്വന്റി20 യുടെ സ്ഥാനാര്‍ത്ഥി രാജീചന്ദ്രന് 22 വോട്ടുകളും ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനകീയ ട്വന്റി 20 സ്ഥാനാര്‍ത്ഥി ഫിലിപ്പ് തന്റെ പ്രചാരണ വാഹനം എതിര്‍ സ്ഥാനാര്‍ത്ഥി രാജീചന്ദ്രന്റെ വീട്ടുപടിക്കല്‍ ഇട്ട് പ്രചാരണം നടത്തുകയും രാജി യുടെ പരാതിയിന്‍മേല്‍ കേസെടുത്ത പോലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വാഹനം ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. രണ്ടക്കം തികഞ്ഞ് വോട്ട് ലഭിക്കാത്ത സ്ഥാനാര്‍ത്ഥികളും ട്വന്റി20യ്ക്കുണ്ട്